
ഇംഗ്ലണ്ടിൽ കടുവ ഇറങ്ങും: ജാഗ്രത
RFT FILMS

ലണ്ടൻ: തുടർച്ചയായി ഹിറ്റുകൾ മാത്രം സമ്മാനിക്കുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിമും മറ്റൊരു സൂപ്പർ ഹിറ്റ് ചലച്ചിത്രം കൂടെ മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നു.
വർഷങ്ങൾക്ക് ശേഷം എക്കാലത്തെയും സൂപ്പർ സ്റ്റാറുകളെ നായകന്മാരാക്കി മാസ്സ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച ഷാജി കൈലാസിൻ്റെ ഗംഭീര തിരിച്ചുവരവാണ് കടുവക്കുന്നേൽ കുര്യാച്ചനിലൂടെ കടുവ.
എല്ലാ പ്രധാന സിനിമകളും ഇംഗ്ലണ്ടിൽ എത്തിക്കുന്ന RFT ഫിലിംസ് തന്നെയാണ് കടുവയും ബ്രിട്ടനിലും അയർലൻഡിലും റീലീസിന് എത്തിക്കുന്നത്.

നാട്ടിൽ എങ്ങും ഹൗസ് ഫുൾ ഷോകൾ, മികച്ച പ്രതികരണം, അതിനൊപ്പം ലേശം വിവാദങ്ങൾ ഒക്കെയായി ജൈത്ര യാത്ര തുടരുന്ന കടുവ 25 കോടി കളക്ഷൻ കടന്നു എന്ന വാർത്തയാണ് ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ പരക്കെ പ്രചരിക്കുന്നത്.
എന്തായാലും ഫാമിലിക്കും, യുവ തലമുറക്കും അതോടൊപ്പം കുട്ടികൾക്കും ഒരേപോലെ ആസ്വദിക്കാവുന്ന മികച്ച ഒരു അനുഭവമാണ് കടുവ.
താന്തോന്നി എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാണ് പൃഥ്വിരാജ് അതേ സാമ്യമുള്ള മറ്റൊരു വേഷത്തിൽ എത്തുന്നത്.
സിനിമ പ്രഖ്യാപിച്ചത് മുതൽ കടുവ വിവിധ വിവാദങ്ങളിലും ഇടം പിടിച്ചിരുന്നു എന്തായാലും നാട്ടിൽ മികച്ച പ്രതികരണം നേടുന്ന സിനിമക്ക് ഇവിടെയുള്ള പ്രവാസി മലയാളികളും ഗംഭീര വരവേൽപ്പാണ് നൽകുന്നത്..
RFT ഫിലിംസ് ബുക്കിങ് ആരംഭിച്ചു എന്ന് അവരുടെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ച നിമിഷം മുതൽ ഗംഭീര ബുക്കിങ്ങാണ് കടുവയ്ക്ക് കിട്ടുന്നത്. അത്കൊണ്ട് തന്നെ ആദ്യം പുറത്തിറക്കിയ തീയേറ്റർ ലിസ്റ്റ് മാറ്റി കൂടുതൽ സ്ക്രീനുകൾ അനുവദിച്ച് മറ്റൊരു തീയേറ്റർ ലിസ്റ്റ് കൂടെ RFT ഫിലിംസ് പുറത്തിറക്കിയിരുന്നു.
കടുവ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കടുവ റീൽ കാമ്പയിൻ RFT ഫിലിംസ് അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ നടത്തി വരുന്നു, അതിനും മികച്ച പങ്കാളിത്തമാണ് കാണാൻ സാധിക്കുന്നത്.

BBFC സെൻസർഷിപ്പ് 12A റേറ്റിങ്ങ് ആണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. അത്കൊണ്ട് തന്നെ കൂടുതൽ ആളുകൾക്ക് തീയേറ്ററിൽ വന്ന് തന്നെ കുടുംബമായി ചിത്രം കാണാം.

BOOK NOW!


‘Kaduva’ film review: Shaji Kailas-Prithviraj deliver a predictable, old-school actioner – The Hindu