RFT Films & Entertainments
RFT Entertainment, 119A Eleanor road Prenton Ch43QP
+44 (0) 20 3617 1934

RajadhiRaja

Release:Sep 05, 2014
Language:Malayalam

Latest Updates

നമ്മുടെ ആന്റണിക്ക് ചരിത്രനേട്ടം

ജോഷി ചിത്രം 'ആന്റണി' ഡിസംബർ ഒന്നിന് യുകേ തീയറ്ററുകളിൽ; പ്രീമിയർ നവംബർ 30ന് * മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി സംവിധാനം ചെയ്യുന്ന ആൻ്റണി യുകെ തീയറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുന്നു. ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ യുകെ മലയാളിയായ ഐൻസ്റ്റീൻ സാക് പോൾ ആണ്, 'പൊറിഞ്ചു മറിയം ജോസ്' എന്ന ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രത്തിലെ കോംബോ ജോജു ജോർജ്ജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർക്ക് ഒപ്പം കല്ല്യാണി പ്രിയദർശനെയും അണിനിരത്തി "ആൻ്റണി" നിർമ്മിച്ചിരിക്കുന്നത്. ഡിസംബർ ഒന്നിന് വേൾഡ് വൈഡ് റിലീസ് ആയി തീയറ്ററുകളിൽ എത്തുന്ന ചിത്രം, ബർമിംഹാമിൽ നവംബർ 30ന് പ്രീമിയർ ഷോയോട് കൂടി ആരംഭിക്കുന്നു. യുകെ മലയാളികളായ ഷിജോ ജോസഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയ ചിത്രത്തിൽ ഗോകുൽ വർമ, കൃഷ്ണരാജ് രാജൻ എന്നിവർ സഹ നിർമ്മാതാക്കൾ ആകുന്ന ആൻ്റണിയുടെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. സിനിവേൾഡ്, ഒഡിയോൺ, വ്യൂ എന്നീ തീയറ്റർ ശ്രുംഘലകളിൽ RFT Films ആണ് പ്രദർശനത്തിന് എത്തിക്കുന്നത്. ചിത്രത്തിൻ്റെ പ്രമോയുടെ ഭാഗമായി ജോജുവും കല്യാണിയും ചെമ്പനും വേൾഡ് മലയാളി കൗൺസിലിൻ്റെ വള്ളം കളിയിൽ പങ്കെടുക്കുവാൻ എത്തിയിരുന്നത് യുകെ - യിൽ ഈ ചിത്രത്തിന് ഏറെ ജനപ്രീതി നൽകിയിരുന്നു. ജോഷിയുടെ മുൻ ചിത്രങ്ങളിലെ പോലെ മാസ്സ് ആക്ഷൻ രംഗങ്ങളോടൊപ്പം കുടുംബ ബന്ധങ്ങളും സംസാരിക്കുന്ന ചിത്രമായിരിക്കും ആൻ്റണി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ, ട്രെയിലർ, പാട്ടുകൾ എന്നിവ ആരാധർക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചിരുന്നു. പൊറിഞ്ചു മറിയം ടീമിന് പുറമെ വിജയരാഘവൻ, ആശ ശരത്ത്, ബിനു പപ്പു, ജിനു ജോസഫ്, ഹരിശന്ത്, അപ്പാനി ശരത്ത്, സുധീർ കരമന തുടങ്ങി വൻ താര നിര ചിത്രത്തിൽ അണിനിരക്കന്നുണ്ട്. തിരക്കഥ: രാജേഷ് വർമ്മ, ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരൻ, സംഗീതം: ജേക്സ് ബിജോയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്,lപ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ: രാജശേഖർ എന്നിവരാണ് മറ്റു അണിയറ ശില്പികൾ.
Read more