സെപ്റ്റംബർ 21 ന് ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ ഓണം ലിവർപൂളിൽ.
“ദേ മാവേലി 2K24” [sold out]
ലോകമെങ്ങുമുള്ള മലയാളികൾക്ക് സന്തോഷവും , പ്രത്യശയും നൽകുന്ന പൊന്നിൻ ചിങ്ങമാസം.തെച്ചിയും, ജമന്തിയും, മന്താരവും, മുല്ലയും പൂക്കുന്ന മാസം.
കുട്ടികൾ പൂക്കൾ പറിച്ചു മുറ്റത്തു പൂക്കളം ഒരുക്കുന്ന മാസം.
മുറ്റത്തെ മാവിൽ ഊഞ്ഞാൽ കെട്ടി ആടുന്ന മാസം. ഓണകോടി സമ്മാനം കിട്ടുന്ന പൊന്നിൻ ചിങ്ങമാസം.കർഷകർ തങ്ങളുടെ വിത്തും, കെയ്യ്കോട്ടും, കലപ്പയും കൊണ്ട് വിതച്ചു പാടത്തും, പറമ്പിലും പൊന്നു വിളയിക്കുന്ന പൊന്നിൻ ചിങ്ങത്തിൽ കേരളത്തിന്റെ ദേശിയ ഉത്സവമായ ഓണം ലോകമെങ്ങുമുള്ള മൂന്നര കോടിയിൽ പരം മലയാളികൾ ജാതി, മത, സമ്പന്ന, ദരിദ്ര ഭേദമന്യേ ആഘോഷിക്കുന്ന ഈ വേളയിൽ ലിവർപൂൾ മലയാളി അസോസിയേഷൻ LIMA, Liverpool ലിമയും സെപ്റ്റംബർ 21 ന് മാമല നാട്, മലയാള നാട് വാണ മാവേലി തമ്പുരാനെ വരവേറ്റ് കൊണ്ട് ഓണം അതി ഭംഭീരമായി ലിവർപൂളിൽ ആഘോഷിക്കുന്നു.
ലിവർപൂളിലെ കാർഡിനൽ ഹീനൻ ഓടിട്ടോറിയത്തിൽ. (L12 9HZ)
വിസ്മയ കാഴ്ചകളുമായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നു ലിമയുടെ
” ദേ മാവേലി 2K24 “
സെപ്റ്റംബർ 21 ന് നടത്തപ്പെടുന്ന ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ ഇരുപത്തി നാലാമത് ഓണ ആഘോഷങ്ങളിലേക്ക് ഏവർകും കുടുംബസമേതം സ്വാഗതം. ലിമയുടെ ഓണത്തിന് മൂന്ന് വയസ്സ് വരെ ഉള്ള കുട്ടികൾക്ക് പ്രവേശനം തികച്ചും സൗജന്യം ആണ്, 3 വയസ്സിനു മുകളിൽ ഉള്ളവർക്ക് £15.
നന്ദി
ടീം ലിമ 🙏🏼🙏🏼🙏🏼
The Liverpool Malayalee Association LIMA‘s Onam in Liverpool on September 21. “De Maveli 2K24”
The golden month of Chingam brings joy and hope to Malayalees all over the world. It is the month when the Thechi, the Chemparathy, the Mandaara, and the Jasmine bloom. It is the month when children pick flowers and create beautiful Pookkalam (flower arrangements) in their courtyards. It is the month when swings are hung from the mango trees and children joyously swing. It is the golden month when people receive new clothes as gifts. It is the month when farmers plant seeds, work the fields, and harvest golden crops. During this golden month of Chingam, Malayalees worldwide, over 35 million of them, celebrate Onam, Kerala’s national festival, transcending caste, religion, wealth, and poverty. The Liverpool Malayalee Association, LIMA, is celebrating Onam in grand style in Liverpool on September 21, welcoming King Maveli to the land of Mamala, Kerala.
At Cardinal Heenan Auditorium in Liverpool. (L12 9HZ)
LIMA’s “De Maveli 2K24” is getting ready behind the scenes with spectacular sights.
Everyone is welcome with their families to the 24th Onam celebrations of the Liverpool Malayalee Association LIMA on September 21. Children up to three years of age have free entry, and for those above three years, the ticket price is £15.
Thank you, Team Liverpool Malayalee Association 🙏🏼🙏🏼🙏🏼