a film by MAHESH NARAYANAN
SOUTHBANK LONDON: ലോകത്തെ സുപ്രധാന രാജ്യാന്തര ചലച്ചിത്രമേളയായ ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലെ പ്രിമിയറിന് പിന്നാലെ ‘അറിയിപ്പ്’ ബുസാന്‍, ലണ്ടന്‍ എന്നീ മേളകളിലും. ബുസാന്‍ ഫിലിം ഫെസ്റ്റിവലിലും മികച്ച സ്വീകരണമാണ് മഹേഷ് നാരായണന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സിനിമക്ക് ലഭിച്ചത്. കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയുമാണ് പ്രധാന കഥാപാത്രങ്ങള്‍. കൊവിഡ് തീവ്രതയുടെ കാലത്ത് ഇന്ത്യന്‍ യുവതയും കുടുംബങ്ങളും നേരിടുന്ന തൊഴില്‍ അരക്ഷിതത്വവും കോര്‍പ്പറേറ്റ് ചൂഷണങ്ങള്‍ സൃഷ്ടിക്കുന്ന ധാര്‍മ്മിക പ്രതിസന്ധിയുമെല്ലാം ആകര്‍ഷകമായ കഥ പറച്ചിലിനൊപ്പം അവതരിപ്പിച്ച സിനിമ കൂടിയാണ് അറിയിപ്പ്.
ലൊക്കാര്‍ണോ, ബുസാന്‍, ലണ്ടന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലുകള്‍ക്ക് പിന്നാലെയാണ് അറിയിപ്പ് സിനിമയുടെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയത്. പ്രധാന രാജ്യാന്തര ചലച്ചിത്രമേളകളിലെ പ്രദര്‍ശനത്തിന് പിന്നാലെ നെറ്റ്ഫ്ളിക്സിലൂടെ അറിയിപ്പ് പ്രേക്ഷകരിലെത്തും.




