ലണ്ടൻ: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം ആയിരിക്കുന്നു.. മോഹൻലാൽ ആരാധകർക്ക് ഈ വർഷത്തെ ആഘോഷങ്ങൾക്ക് നാളെ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ കൊടിയേറും.. അതെ വളരെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരുന്ന ആറാട്ട് നാളെ തീയേറ്റർ റിലീസിന് ഒരുങ്ങുന്നു.. GCC രാജ്യങ്ങൾ ഒഴികെ മറ്റ് അമ്പത്തി അഞ്ചിൽ പരം രാജ്യങ്ങളിൽ VINGLES ENTERTAINMENT ചിത്രം എത്തിക്കുന്നു.. യുകെയിലും IRELAND ലും പതിവ് പോലെ RFT ഫിലിംസ് ആണ് പ്രേക്ഷകരിലേക്ക് ആറാട്ട് എത്തിക്കുന്നത് ഇംഗ്ലണ്ടിന് ഇത് ചരിത്ര നേട്ടമാണ് എന്ന് അവകാശപ്പെടാൻ പല കാരണങ്ങളുണ്ട് മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ആണ് ഒരു മലയാള സിനിമ ഇംഗ്ലണ്ടിൽ 130 ൽ പരം തീയേറ്ററുകളിൽ എത്തുന്നത്.. ഇംഗ്ലണ്ടിലെ മോഹൻലാൽ ഫാൻസ് അസോസിയേഷൻ വീണ്ടും പുന സംഘടിപ്പിക്കുകയും ആറാട്ട് സിനിമക്ക് വമ്പൻ വരവേൽപാണ് റിലീസിന് മുൻപ് തന്നെ ഒരുക്കിയിരിക്കുന്നത് അതിൻ്റെ ഉദാഹരണമാണ് UK മോഹൻലാൽ ഫാൻസ് നിർമിച്ച ഫാൻ MADE പോസ്റ്ററുകളും ടീസറുകളും.. ഇപ്പൊൾ തന്നെ യുകെയിലെ മിക്ക സ്ക്രീനുകളിലും ആദ്യ ആഴ്ച്ചയിലെ ബുക്കിംഗ് ചൂടപ്പം പോലെ വിറ്റ് പോകുന്നു.. ആദ്യ ഒരാഴ്ച മറ്റൊരു ചരിത്രം കൂടി RFT ഫിലിംസ് അവകാശപ്പെടുന്നു ആദ്യമായി ഒരു ആഴ്‌ചയിൽ 508+ ഷോ ഓടുന്ന മലയാളം സിനിമ എന്ന റെക്കോർഡും ഇനി ആറാട്ടിന് സ്വന്തം…ഈ ആഘോഷങ്ങളുടെ ഇടയിൽ വലിയ ഒരു സങ്കടം ഉണ്ടാക്കിയ മറ്റൊരു കാര്യം ആണ് മലയാളികളുടെ പ്രിയപ്പെട്ട താരം കോട്ടയം പ്രദീപിൻ്റെ വിയോഗം ആറാട്ട് സിനിമയിൽ പോലും നല്ലൊരു വേഷം കൈകാര്യം അദേഹത്തിന് സാധിച്ചിരുന്നു തീരെ പ്രതീക്ഷിക്കാതെ ഉള്ള അദ്ദേഹത്തിൻ്റെ വിയോഗം എല്ലാ സിനിമ പ്രേമികളുടെയും മനസ്സിൽ ഒരു നീറ്റൽ ഉണ്ടാകുന്നു… RFT ഫിലിംസ് അദ്ദേഹത്തിൻ്റെ വിയോഗത്തിൽ അനുശോചിച്ചു….
ആറാട്ട് സിനിമയുടെ UK EUROPE പ്രമോഷനു ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്രൈഡ് ചിക്കൻ ശൃംഖല ആയ ചിക്കിങ്ങും RFT ഫിലിംസിൻ്റെ കൂടെ അണിചേരുന്നു.. UK BBFC സെൺസറിങ് കഴിഞ്ഞപ്പോൾ ആറാട്ട് സിനിമക്ക് 12A അംഗീകൃതമായത് കൂടുതൽ കുടുംബ പ്രേക്ഷകരെ തീയേറ്ററിലേക്ക് എത്തിക്കാൻ കാരണമായി.. ഏതായാലും നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് ഇംഗ്ലണ്ടിലെ ജന ഹൃദ്ധയങ്ങൾ കീഴടക്കും എന്നുള്ളത് ഉറപ്പാണ്..
12A CENSORSHIP CERTIFIED
നാളെ മുതൽ നിങളുടെ അടുത്തുള്ള സിനിമ തീയേറ്ററുകളിൽ.. നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്..